കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വമ്പൻ ഹിറ്റ്, ഇതുവരെ യാത്ര ചെയ്തത് ഒരു ലക്ഷത്തിലേറെ

നൂറിലേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ളതാണ് കെഎസ്ആർടിസിയുടെ പദ്ധതി.

അഭിറാം മനോഹർ| Last Updated: വെള്ളി, 26 ഓഗസ്റ്റ് 2022 (20:49 IST)
അധിക വരുമാനം ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് കെഎസ്ആർടിസി നടത്തുന്ന പ്രത്യേക സർവീസുകളിൽ നിന്ന് ഇതുവരെ 6.5 കോടി രൂപ വരുമാനം ലഭിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ നവംബർ ഒന്നിനാണ് കെഎസ്ആർടിസി ഈ സർവീസുകൾ ആരംഭിച്ചത്.

നൂറിലേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ളതാണ് കെഎസ്ആർടിസിയുടെ പദ്ധതി.കുറഞ്ഞ ചിലവിൽ സുരക്ഷിതമായ സാധ്യമാകുമെന്നതാണ് കെഎസ്ആർടിസിയുടെ ടൂർ പാക്കേജിനെ ആകർഷകമാക്കുന്നത്. സംസ്ഥാനത്തെ വിവിധ വിനോദ സണാര കേന്ദ്രങ്ങളിലേക്ക് 427 ടൂർ പാക്കേജുകളാണ് നിലവിലുള്ളത്. ഇതുവരെ 2000ത്തോളം സർവീസുകളിലായി ഒരു ലക്ഷത്തിലേറെ പേർ യാത്ര ചെയ്തിട്ടുണ്ട്.

വാരാന്ത്യങ്ങളിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ആവശ്യമെങ്കിൽ താമസസൗകര്യം കൂടി കെഎസ്ആർടിസി ഏർപ്പെടുത്തി നൽകും. സർവീസുകളിൽ 80 ശതമാനവും താമസ സൗകര്യം ആവശ്യമില്ലാത്ത ഏകദിന സർവീസുകളാണ്. കെഎസ്ആർടിസി ഡിപ്പോകൾ മുഖേനപാക്കേജ് ബുക്ക് ചെയ്യാവുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :