രക്തബന്ധമുള്ളവരുമായുള്ള വിവാഹം: മുന്നിൽ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾ

അഭിറാം മനോഹർ| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (16:13 IST)
രാജ്യത്ത് രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നവരിൽ കൂടുതൽ കേരളം ഒഴികെയുള്ള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെന്ന് ദേശീയ കുടുംബ ആരോഗ്യ സർവേ. ഈ സംസ്ഥാനങ്ങളിൽ നിന്നും സർവേയിൽ പങ്കെടുത്ത നാലിൽ ഒരു സ്ത്രീയും രക്തബന്ധമുള്ളവരെയാണ് വിവാഹം കഴിച്ചതെന്ന് ഇത് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

സർവേയിൽ പങ്കെടുത്ത 30 ശതമാനം സ്ത്രീകളും ഏതെങ്കിലും വിധത്തിൽ ബന്ധമുള്ള പുരുഷന്മാരെയാണ് വിവാഹം കഴിച്ചത്. ഇതിൽ തന്നെ 11 ശതമാനം പേർ രക്തബന്ധമുള്ളവരെയാണ് വിവാഹം ചെയ്തത്. പ്രായമുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാരാണ് ബന്ധുക്കളെ വിവാഹം ചെയ്തവരിൽ അധികവും ഈ പ്രവണത കൂടുന്നതായാണ് സർവേ പറയുന്നത്.

തമിഴ്‌നാട്ടിൽ 28 ശതമാനമാണ് രക്തബന്ധമുള്ളവർക്കിടയിലുള്ള വിവാഹം. കർണാടകയിൽ ഇത് 27 ശതമാനവും അന്ധ്രയിൽ 26 ശതമാനവുമാണ്. പുതുച്ചേരിയിൽ ഇത് 19 ശതമാനവും തെലങ്കാനയിൽ 18 ശതമാനവുമാണ്. ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽ ഈ പ്രവണത താരതമ്യേന കുറവാണ്. ലാഡാക്കിൽ 16 ശതമാനം, മഹാരാഷ്ട്രയിൽ 15,ഒഡീഷയിൽ 13,കശ്മീരിൽ 12,യുപിയിൽ 10 എന്നിങ്ങനെയാണ് കണക്കുകൾ. മുസ്ലീം,ബുദ്ധ കുടുംബങ്ങളിലാണ് രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം കൂടുതലെന്ന് സർവേ വ്യക്തമാക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :