1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ksrtc palns to increase minimum charge

കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ഉയര്‍ത്തുന്നു

കെഎസ്ആര്‍ടിസി നിരക്ക് വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നു

കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി
ഉയര്‍ത്തുന്നു. കെഎസ്ആര്‍ടിസിയുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്. ഗതാഗതവകുപ്പ് തത്ത്വത്തില്‍ ധാരണയിലത്തെിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് വിവരം.
 
യുഡിഎഫ് കാലത്തെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന ഉപസമിതിയും നിരക്ക് കുറച്ച തീരുമാനം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടത്തെിയിരുന്നു. ബസ് നിരക്കുകള്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് പഠനത്തിനുശേഷമാണ്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ആറുരൂപയായി കുറച്ചത് സാധ്യതകള്‍ ആരായാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചുമാണെന്ന് ഉപസമിതി വിലയിരുത്തിയിരുന്നു. പെട്ടെന്നുള്ള തീരുമാനം കെഎസ്ആര്‍ടിസിക്ക് വലിയ ബാധ്യതയും വരുത്തി.
 
മിനിമം ചാര്‍ജിലെ കുറവുമൂലം 7.5 കോടി രൂപയാണ് പ്രതിമാസനഷ്ടം. ഡീസലിന്റെ വില കുറഞ്ഞതാണ് അന്ന് നിരക്ക് കുറച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. മിനിമം ചാര്‍ജ് കുറക്കുന്ന സമയത്ത് ഡീസല്‍ വില ലിറ്ററിന് 47.50 രൂപയായിരുന്നു.
 
ഇതിനുശേഷം 10 തവണ വിലയില്‍ മാറ്റം വന്നു. നിലവില്‍ ലിറ്ററിന് 55.14 രൂപയാണ് വില. പെന്‍ഷന്‍ വിതരണത്തിന് തുക കണ്ടത്തെുന്നതിനുള്ള ഉപാധിയായി 15 രൂപക്ക് മുകളിലെ ടിക്കറ്റുകളില്‍ ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിരുന്നു. ചാര്‍ജ് കുറച്ചത് സെസ് ഇനത്തിലുള്ള ധനലഭ്യതയും കുറച്ചിട്ടുണ്ട്. 
 
About Writer
priyanka
അടുത്ത ലേഖനം
തൃശൂരിൽ അഞ്ചുവയസ്സുകാരനടക്കം ആറുപേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധയെന്ന് സ്ഥിരീകരണം