1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KSRTC, Kunnamkulam, Thottilpalam

ബൈക്കിൽ യാത്ര ചെയ്തു കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തിയവർ പിടിയിൽ

KSRTC
കുന്നംകുളം: പല ബൈക്കുകളിലായി അപകടകരമാം വിധം സാഹസിക യാത്ര നടത്തുകയും വഴിയിൽ കെ.എസ്.ആർ.ടി.സി ബസിന്റെ യാത്ര തടസപ്പെടുത്തുകയും ചെയ്ത അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

കടവല്ലൂർ മുഹമ്മദ് യാസിം (18), അയിനൂർ നിഖിൽ ദാസ് (20), അറിവായി സ്വദേശി അതുൽ (22), അയിനൂർ സ്വദേശി സുഷീദ് (27), സഹോദരൻ ആഷീദ് (21) എന്നിവരാണ് ഇൻസ്‌പെക്ടർ സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.      

തൊട്ടിൽപാലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിന്റെ വശങ്ങളിൽ ഇവർ കല്ലുകൊണ്ട് ഇടിക്കുകയും യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു എന്നുള്ളതാണ് ഇവർക്കുമേലുള്ള കുറ്റം. ഇവർക്കെതിരെ ബസ്‌ ജീവനക്കാർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. 
അടുത്ത ലേഖനം
പത്താംക്ലാസുകാരന്‍ പിതാവിനെ വെട്ടികൊലപ്പെടുത്തി