1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Kerala News

ആഴ്ചയില്‍ അഞ്ചുദിവസവും ബസ്സിന്റെ ടയര്‍ പഞ്ചര്‍; ആറ്റുകാല്‍ ക്ഷേത്ര പരിസരത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കെതിരെ പരാതിയുമായി കെഎസ്ആര്‍ടിസി

Ksrtc
ആഴ്ചയില്‍ അഞ്ചുദിവസവും കെഎസ്ആര്‍ടിസി ബസ്സിന്റെ ടയര്‍ പഞ്ചറാകുന്നു. ആറ്റുകാല്‍ ക്ഷേത്ര പരിസരത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. പലകയിലാണ് ആണി തറച്ച് പഞ്ചറാക്കുന്നത്. ആറ്റുകാല്‍ പ്രത്യേക സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണ് ഏറെ നാളായുള്ള ഈ ദുരിതം. കൂടാതെ ജീവനക്കാരെ അസഭ്യം പറയുന്നതായും പരാതിയുണ്ട്.
 
ആറ്റുകാല്‍ ക്ഷേത്രപരിസരത്തുനിന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മൂന്നരയ്ക്ക് പുറപ്പെടുന്ന പ്രത്യേക ബസിന്റെ ജീവനക്കാരാണ് സിറ്റി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഫോര്‍ട്ട് പോലീസിന് പരാതി നല്‍കിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം