വാഹന പരിശോധന കേസുകള്‍ പരിശോധിക്കുന്നതിനുള്ള മോട്ടോര്‍ വാഹന അധികാരങ്ങള്‍ ഗ്രേഡ് എസ് ഐക്ക് നല്‍കണമെന്ന ഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2022 (10:53 IST)
വാഹന പരിശോധന കേസുകള്‍ പരിശോധിക്കുന്നതിനുള്ള മോട്ടോര്‍ വാഹന അധികാരങ്ങള്‍ ഗ്രേഡ് എസ് ഐക്ക് നല്‍കണമെന്ന ഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളി. അധികാരം ഗ്രേഡ് എസ് ഐമാര്‍ക്ക് അനുവദിക്കാന്‍ ആകില്ലെന്നും നേരത്തേ തന്നെ ശുപാര്‍ശ തള്ളിയതാണെന്നും ആഭ്യന്തര വകുപ്പ് ഉത്തരവില്‍ പറയുന്നു. 1988ലെ മോട്ടോര്‍ വാഹന നിയമപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആധികാരം സംബന്ധിച്ച വ്യക്തത വരുത്താന്‍ 2019 ഒക്ടോബര്‍ 26ലെ ഉത്തരവുണ്ട്. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഗ്രേഡ് എസ് ഐ മാര്‍ക്ക് കൂടി അധികാരം നല്‍കണമെന്ന് ആവശ്യം പരിശോധിച്ചു നിരസിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :