ആരും പരാതി നല്‍കാത്തതിനാല്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരെ അധിക്ഷേപിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടിയില്ല

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (15:00 IST)
ആരും പരാതി നല്‍കാത്തതിനാല്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരെ അധിക്ഷേപിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടിയില്ല. ശനിയാഴ്ച ഉച്ചയ്്ക്ക് ചിറയിന്‍കീല്‍ പാര്‍ക്ക് ചെയ്ത ബസില്‍ നിന്നാണ് കണ്ടക്ടര്‍ യാത്രികരെ അസഭ്യം പറഞ്ഞ് ഇറക്കി വിട്ടത്. ആറ്റിങ്ങല്‍ ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ നെല്ലിക്കോട് സ്വദേശി ഷീബയാണ് യാത്രികരെ ഇറക്കി വിട്ടത്.

വിഷയത്തില്‍ കെഎസ്ആര്‍ടിസി പ്രാഥമികാന്വേഷണം നടത്തിയിട്ടുണ്ട്. യാത്രിക്കാരോട് പരാതി ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചെങ്കിലും പരാതി നല്‍കാന്‍ ആരും തയ്യാറായില്ലെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :