കൊല്ലത്ത് മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (08:46 IST)
കൊല്ലത്ത് മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. കടയ്ക്കല്‍ സ്വദേശിനി ആണ് പോലീസിന്റെ പിടിയിലായത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന കാമുകന്‍ അനില്‍കുമാറും പോലീസിന്റെ പിടിയിലായി. കഴിഞ്ഞമാസം 22നാണ് യുവതി മകളെ അങ്കണവാടിയില്‍ ഉപേക്ഷിച്ച ശേഷം കാമുകനോടൊപ്പം നാടുവിട്ടത്. പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞു ഭര്‍ത്താവും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. ഇരുവരെയും അറസ്റ്റ് ചെയ്തു കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രണ്ടു കുട്ടികളാണ് യുവതിക്കുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :