1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Kerala News

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി യാത്രികരെ തെറിവിളിച്ച് വനിതാ കണ്ടക്ടര്‍

Ksrtc
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി യാത്രികരെ തെറിവിളിച്ച് വനിതാ കണ്ടക്ടര്‍. യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിട്ടതായും പരാതിയുണ്ട്. തിരുവനന്തപുരം ചിറയിന്‍കീഴിലാണ് സംഭവം. യാത്രക്കാരിലൊരാള്‍ സംഭവം പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
 
കണ്ടക്ടര്‍ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാര്‍ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. 'ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല ' എന്ന് കണ്ടക്ടര്‍ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടര്‍ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പറയുന്നു. ഉച്ചയൂണിന്റെ സമയത്താണ് സംഭവമുണ്ടായത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിടപറഞ്ഞത് രാഷ്ട്രിയത്തിലെ ഏറ്റവും സൗമ്യമുഖം: കോടിയേരി യാത്രയായി