സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 31 ഡിസംബര്‍ 2021 (16:32 IST)
തിരുവനന്തപുരം;
കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഫ്യുവല്‍ പമ്പുകള്‍ പൊതുജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പമ്പുകള്‍ കൂടി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിന് ധാരണയായി. വികാസ് ഭവന്‍, തൊടുപുഴ,വൈക്കം, മലപ്പുറം എന്നീ നാല് ഡിപ്പോകളിലെ ഹിന്ദുസ്ഥാന്‍
പെട്രോളിയം പമ്പുകള്‍ കൂടി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിനുള്ള ധാരണ പത്രം ജനുവരി 3 ന്
മസ്‌കറ്റ് ഹോട്ടലില്‍ വെച്ച്
ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍
കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസും,
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചീഫ് റീജണല്‍ മാനേജര്‍ (റീട്ടെയില്‍) അംജാദ് മുഹമ്മദും ഒപ്പ് വയ്ക്കും.
നേരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി
ചേര്‍ന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂര്‍, ചടയമംഗലം, ചേര്‍ത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ ആരംഭിച്ച പമ്പ് വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത്.