കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ് പരീക്ഷണ സര്‍വ്വീസ് ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (15:33 IST)
തിരുവനന്തപുരം: കെഎസ്ആര്‍ടിസി
കൊമേര്‍ഷ്യല്‍ വിഭാഗത്തിന്റെ പ്രധാനഭാഗമായ ലോജിസ്റ്റിക്‌സ് വിങ്ങിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ലോജിസ്റ്റിക്‌സ് സര്‍വ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും കലാ കൗമുദിയുടെ പത്രക്കെട്ടുകള്‍
എല്ലാ ദിവസവും ബസില്‍ എറണാകുളത്ത് എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്.

ലോജിസ്റ്റിക്‌സ് വിഭാഗത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യ രണ്ടുമാസം കെഎസ്ആര്‍ടിസി
സൗജന്യ നിരക്കിലാണ്
ഈ സര്‍വ്വീസ് നല്‍കുന്നത്. ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ
അനുമതി എസ്റ്റേറ്റ് ഓഫീസര്‍ എം. ജി.പ്രദീപ് കുമാറില്‍
നിന്നും
നിന്നും കലാകൗമുദി ഡെപ്യൂട്ടി ജി. എം. ശ്രീകുമാര്‍, കലാകൗമുദി സര്‍ക്കുലേഷന്‍ മാനേജര്‍
ജിജു എന്നിവര്‍ ഏറ്റുവാങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :