അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കൊവിഡ്, 110 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 9.44
- ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാവില്ല; ഡിവൈഎഫ്ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി
- 450ലധികം വിദ്യാര്‍ഥികള്‍ രൂപകല്പന ചെയ്ത ലോകത്തിലെ ഏറ്റവും വലിയ മെഡല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കി
- 73 മിനിറ്റില്‍ ഒരു പെണ്‍കുട്ടി, ധൈര്യത്തോടെ നോ പറഞ്ഞാല്‍ ഭാവിയില്‍ കയര്‍ എടുക്കുന്നതില്‍ നിന്ന് രക്ഷപ്പെടാം: നടി രാധ
- മമ്മൂട്ടിയുടെ വണ്‍ ബോളിവുഡിലേക്ക്, റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍
കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ വിദഗദ്ധരെ മാത്രം ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിക്കുകയായിരുന്നു.
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ , മേഖലയില്‍ വൈദഗദ്ധ്യമുള്ളവരെ മാത്രം ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെടെ പതിനഞ്ച് അംഗങ്ങളുള്ള ബോര്‍ഡാണ് നിലവില്‍ ഉണ്ടായിരുന്നത്. ഡയറക്ടര്‍ ബോര്‍ഡ് രൂപീകരണം സംബന്ധിച്ച് നിലവിലുള്ള കെഎസ്ആര്‍ടിസി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതാണ് ഏഴ് വിദഗദ്ധ അംഗങ്ങള്‍ മാത്രമുള്ള ഡയറക്ടര്‍ ബോര്‍ഡായി പുന സംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.