ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ പണിമുടക്കും

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 22 ഫെബ്രുവരി 2021 (15:44 IST)
തിരുവനന്തപുരം: ചൊവ്വാഴ്ച കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കും. കോര്‍പ്പറേഷന്‍ സ്വകാര്യ വത്കരണത്തിനു എതിരെയും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും പ്രധാനമായി ആവശ്യപ്പെട്ടാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഐ.എന്‍.ടി.യുസി യൂണിയന്‍ നേതൃത്വം നല്‍കുന്ന ടി.ഡി.എഫ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്ക് ഒഴിവാക്കാനായി തൊഴിലാളി സംഘടനാ നേതാക്കളുമായി അധികാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

പണിമുടക്ക് സംബന്ധിച്ച് നടന്ന ചര്‍ച്ച പ്രഹസനമായിരുന്നു എന്നും പണിമുടക്കുമായി മുന്നോട്ടു പോകുകയെന്നും തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :