ശ്രീനു എസ്|
Last Updated:
തിങ്കള്‍, 15 ഫെബ്രുവരി 2021 (11:38 IST)
ബസില്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യ ചെയ്ത് തര്‍ക്കം കത്തിക്കുത്തിലെത്തി. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസിലായിരുന്നു സംഭവം നടന്നത്. കൊല്ലം സ്വദേശിയായ ജോസിനാണ് കുത്തേറ്റത്. കന്യാകുമാരി സ്വദേശി രാജുവാണ് ഇയാളെ കുത്തിയത്.
രാജു മാസ്‌ക് ധരിക്കാത്തത് ജോസ് ചോദ്യം ചെയ്യുകയായിരുന്നു. സംസാരം തര്‍ക്കത്തിലെത്തുകയും രാജു ടാപ്പിങ് കത്തിയെടുത്ത് ജോസിനെ കുത്തുകയായിരുന്നു. സംഭവത്തില്‍ രാജു അറസ്റ്റിലായി. രാത്രി എട്ടരയോടെ ബസ് അടൂരില്‍ എത്തിയപ്പോഴാണ് സംഭവംനടന്നത്. ജോസിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.