കെഎസ്ആര്‍ടിസി കടമെടുത്ത് ശമ്പളം നല്‍കുന്നു

കെഎസ്ആര്‍ടിസി, കടം, തിരുവഞ്ചൂര്‍
തിരുവനന്തപുരം| vishnu| Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (08:02 IST)
സാമ്പത്തിക പ്രതിസന്ധിയിലായതിനേതുടര്‍ന്ന് മുടങ്ങിപ്പോയ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനായി കെഎസ്ആര്‍ടിസി 50കോടി രൂപ കടമെടുക്കുന്നു. കെടിഡിഎഫ്സിയില്‍ നിന്നാണ് കെഎസ്ആര്‍ടിസി കടമെടുക്കുന്നത്. ശമ്പളം മുടങ്ങിഒയതിനേ തുടര്‍ന്ന് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെയാണ് അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഹ്രസ്വകാല വായ്പ എടുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

ശമ്പളം നല്‍കുന്നതിനായി പാലക്കാട് സഹകരണബാങ്കില്‍ നിന്ന് വായ്പയെടുക്കാനായിരുന്നു കെ‌എസ്‌ആര്‍ടിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നത് വൈകിയതിനാല്‍ പാലക്കാട് സര്‍വീസ് സഹകരണബാങ്കിന്റെ വായ്പ കോര്‍പ്പറേഷന് യഥാസമയം കിട്ടിയില്ല. അല്ലയിരുന്നെങ്കില്‍ ജനുവരി അവസാനത്തൊടെ വായ്പ ലഭിക്കേണ്ടതായിരുന്നു. ഇതേ തുടര്‍ന്ന് കെടിഡിഎഫ്സിയുടെ സഹായം കോര്‍പ്പറേഷന്‍ തേടുകയായിരുന്നു.

40 കോടി രൂപയാണ് ശമ്പളവിതരണത്തിന് വേണ്ടത്. ശമ്പളം മുടങ്ങിയതോടെ ഡിപ്പോകളില്‍ ജീവനക്കാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു. ഡിപ്പോകളില്‍നിന്ന് ബാങ്കിലേക്ക് അടയ്ക്കാന്‍ കൊണ്ടുപോയ തുക ജീവനക്കാര്‍ തടഞ്ഞു. പ്രതിഷേധം മിന്നല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് കണ്ടതോടെയാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് ഹ്രസ്വകാല വായ്പ തരപ്പെടുത്തിയത്. കെടി‌ഡി‌എഫ്സിയില്‍ നിന്ന് ലഭിക്കുന്ന വായ്പ പാലക്കാട് സഹകരണ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്ന മുറയ്ക്ക് തിരിച്ചടയ്ക്കും. ബുധനാഴ്ച വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :