തിരുവനന്തപുരം|
Last Modified ശനി, 31 ജനുവരി 2015 (16:52 IST)
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിലേക്ക് വി എസിനെ ക്ഷണിച്ചിരുന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷണന്‍. പാസും ക്ഷണപത്രവും വി എസിന്റെ ഓഫീസിലെത്തിച്ചിരുന്നു. വി എസ് സ്ഥലത്തില്ലാത്തതിനാലാണ് നേരിട്ട് ക്ഷണിക്കാന്‍ സാധിക്കാത്തതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് അറിയിച്ചു.
ഉദ്ഘാട സമ്മേളത്തില്‍ വിളിക്കാതെ തന്നെ അപമാനിച്ചുവെന്നാരോപിച്ചാണ് വിഎസ് വിട്ടു നില്‍ക്കുന്നത് .നേരത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
വി എസിനെ ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തീരുമാനം മാറ്റാന്‍ വി എസ് തയ്യാറായില്ലന്നാണ് റിപ്പോര്‍ട്ടുകള്‍.ഉദ്ഘാടനത്തിന്റെ പത്രപരസ്യത്തില്‍ നിന്നും വിഎസിനെ ഒഴിവാക്കിയതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.