ലാലിസവും വിവാദവും: മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് മോഹന്‍ലാല്‍

  ലാലിസം , ദേശീയ ഗെയിംസ് , മോഹന്‍ലാല്‍ , തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (19:44 IST)
ദേശീയ ഗെയിംസ് ഉത്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ട ലാലിസം പരിപാടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ രംഗത്ത്. പരിപാടിക്കായി വാങ്ങിയ മുഴുവന്‍ തുകയും സര്‍ക്കാരിന് തിരിച്ച് നല്‍കുമെന്നും. ഈ കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരു കോടി അറുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയേഴായിരത്തി അറുനൂറ്
രൂപയാണ് തിരിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ലാലിസം പരിപാടിക്ക് ചെലവായ തുകയും കുഞ്ഞാലി മരയ്‌ക്കാര്‍ എന്ന സ്‌കിറ്റിനായി വാങ്ങിയ ഇരുപത് ലക്ഷം രൂപയും തിരിച്ചു നല്‍കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. പരിപാടി നടന്ന അന്നുമുതല്‍ സോഷ്യല്‍ മീഡിയില്‍ നിന്നും വിവിധ കോണുകളില്‍ നിന്നും തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പണം തിരികെ നല്‍കി വിവാദത്തിന് വിരാമമിടാന്‍ തയാറാകുന്നതെന്ന് അദ്ദേഹം അറിയിച്ചു.

നേരത്തെ ‘ലാലിസം’ പരിപാടിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് നടന്‍ മോഹന്‍ ലാല്‍ തന്നെ മറുപടി നല്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ രംഗത്ത് എത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :