തിരുവനന്തപുരം|
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (18:37 IST)
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ 1,300 കോടിയുടെ വായ്പയെടുക്കാന്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണു വായ്പ എടുക്കുക. ഇതിനായുള്ള കരാര്‍ നവംബര്‍ ഏഴിന് ഒപ്പുവയ്ക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി സിഐടിയു വിഭാഗം നടത്തിയ പണിമുടക്ക് പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 57 ശതമാനം ഷെഡ്യൂളുകളും കെഎസ്ആര്‍ടിസി ഇന്ന് നടത്തി. സമരം അനവസരത്തിലുള്ളതായിരുന്നുവെന്നും ആവശ്യങ്ങള്‍ സമരക്കാര്‍ അറിയിച്ചുപോലുമില്ലെന്നും മന്ത്രി പറഞ്ഞു.