അനുബന്ധ വാര്‍ത്തകള്‍
- കൊയമ്പത്തൂരിലെ ഈ റെസ്റ്റൊറെന്റിൽ ഭക്ഷണം വിളമ്പുന്നത് റോബോട്ടുകൾ !
- സമരം ചെയ്ത 70ഓളം സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി സൈന്യം !
- ബംഗാളിൽ ബംഗാളി സംസാരിച്ചാൽ മതിയെന്ന് അന്യ സംസ്ഥാനക്കാരോട് മമത ബാനാർജി
- ജാഗ്വറിന്റെ ആത്മാവ് ഉൾക്കൊണ്ട് ടാറ്റയുടെ ആൾട്രോസ് എത്തുന്നു !
- ഈ സമ്മാനങ്ങൾ നിങ്ങളെ നാശത്തിലേക്ക് നയിക്കും !
കൊല്ലത്ത് കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് കത്തി നശിച്ചു, ഏഴുപേർക്ക് പൊള്ളലേറ്റു
കൊട്ടാരക്കര വാളകത്ത് കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസും ലോറിയും പൂർണമായും കത്തിനശിച്ചു. അപകറ്റത്തിൽ ഏഴു പേർക്ക് പൊല്ലലേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ് തിരുവനന്തപുരം മൂവാറ്റുപുഴ ദേശീയപാതയിൽ എം സി റോഡ് വളവിൽ ശനിയാഴ്ച ഉച്ചക്ക് 2.45ഓടെയാണ് അപകടം ഉണ്ടായത്.
ബസ് റെഡിമിക്സ് ലോറിയുടെ ഡീസൽ ടാങ്കിലാണ് ഇടിച്ചത്. ഇതോടെ പൊട്ടിത്തെറി ഉണ്ടാവുകയും ബസിലേക്ക് അതിവേഗം തീ പടർന്നു കയറുകയുമായിരുന്നു. ബസിൽ ഉണ്ടായിരുന്ന യാത്രക്കർ ഉടൻ തന്നെർ പുറത്തിറങ്ങിയതാണ് വലിയ അപകടം ഒഴിവാക്കിയത്. റെഡിമിക്സ് ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്
പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയിലും തിരുവന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കും കെഎസ്‌ആർടിസി കണ്ടക്ടർക്കും പൊള്ളലേറ്റിട്ടുണ്ട്. കിളിമാനൂർ ഡിപ്പോയിൽനിന്നുമുള്ള കൊട്ടാരക്കര-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസാണ് കത്തി നശിച്ചത്.