കൊയമ്പത്തൂരിലെ ഈ റെസ്റ്റൊറെന്റിൽ ഭക്ഷണം വിളമ്പുന്നത് റോബോട്ടുകൾ !

Last Modified ശനി, 15 ജൂണ്‍ 2019 (16:22 IST)
റോബോട്ടുകൾ ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റൊറെന്റ് കേൽക്കുമ്പൊൾ തന്നെ അർക്കും കൗതുകം തോന്നും. എന്നാൽ നമ്മുടെ കേരളത്തോട് അതിർത്തി പങ്കിടുന്ന കോയമ്പത്തൂരിൽ ഇത്തരം ഒരു റെസ്റ്റൊറെന്റ് ഉണ്ട് എന്ന പറഞ്ഞാൽ ഞെട്ടരുത്. കാലവും ടെക്കനോളജിയും അത്രകണ്ട് മുന്നോട്ട് നീങ്ങിയിരിക്കുന്നു.

കൊയമ്പത്തൂർ അവിനാശി റൂട്ടിലാണ് റോബോട്ടിക് തീ റെസ്റ്റൊറെന്റ് പ്രവർത്തിക്കുന്നത്. ഒരു ന്യു ജനറേഷൻ റെസ്റ്റോറെന്റ് എന്ന് പറയാം ഭക്ഷണം ഓഡർ ചെയ്യുന്നത് വരെ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തൊടെയന് ഇവിടെ. ടേബിളിൽ ഒരു ടാബ്‌ലറ്റ് കംബ്യൂട്ടർ ഉണ്ടാകും ഇതിൽ നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഓഡർ ചെയ്താൽ റോബോട്ട് നിങ്ങൾ ഓഡർ ചെയ്ത ഭക്ഷണവുമായി എത്തും.

ഭക്ഷണവുമായി ടേബിളിനു മുന്നിലെത്തിയ ശേഷം ഭക്ഷണം ടേബി\ളിലേക്ക് എടുത്തു വച്ചോളു എന്ന് രോബോട്ട് തന്നെ പറയുകയും ചെയ്യും. പത്തോളം റോബോട്ടുകളാണ് ഭക്ഷണം വിളമ്പുന്നതിനായി റെസ്റ്റോറന്റിലുള്ളത്. ജാപ്പനിസ് ടെക്കനോളജിയിലണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :