1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Jio 5G in 10 more indian cities

കേരളത്തിൽ രണ്ട് ജില്ലകളിൽ കൂടി 5ജി എത്തുന്നു

ജിയോ
കേരളത്തിൽ രണ്ട് ജില്ലകളിൽ കൂടി ജിയോ 5ജി സേവനങ്ങൾ എത്തുന്നു. ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഇതിൽ കേരളത്തിൽ നിന്നും 2 ജില്ലകൾ ഇടം നേടിയിട്ടുണ്ട്.
 
തിങ്കളാഴ്ചയാണ് ജിയോ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആഗ്ര,കാൻപൂർ,മീരട്ട്,പ്രയാഗ് രാജ്,തിരുപ്പതി,നെല്ലൂർ,കോഴിക്കോട്,തൃശൂർ,നാഗ്പൂർ,അഹ്മദ് നഗർ എന്നിവിടങ്ങളിലാണ് ഇനി 5ജി സേവനം ലഭ്യമാവുക.
 
നിലവിൽ രാജ്യത്തെ 72 നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ലഭ്യമാണ്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ ഓരോ താലൂക്കിലും 5ജി ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
തൃശൂരിൽ 100 കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങി, പണം നഷ്ടപ്പെട്ടത് മുന്നൂറോളം പേർക്ക്