1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Eletric charge may vary everymonth

വൈദ്യുതി നിരക്ക് ഇനി മാസം തോറും മാറും, പുതിയ ചട്ടം കേരളത്തിലും നടപ്പാക്കുന്നു

വൈദ്യുതി നിരക്ക്
മാസം തോറും വൈദ്യുതി നിരക്കുകൾ പരിഷ്കരിക്കാമെന്ന കേന്ദ്രസർക്കാറിൻ്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാൻ തീരുമാനം. ഇതോടെ വൈദ്യുതി വില ഉയർന്ന്  നിൽക്കുന്ന മാസങ്ങളിൽ നിരക്ക് ഉയരും. ചെലവ് കുറയുന്ന മാസങ്ങളിൽ അതിൻ്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കുകയും ചെയ്യും.
 
കെഎസ്ഇബി ഉൾപ്പടെയുള്ള വിതരണകമ്പനികൾ പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ വരുന്ന അധികചെലവ് ഉപഭോക്താക്കളിൽ നിന്ന് സർചാർജായി ഈടാക്കണമെന്നാണ് പുതിയ ചട്ടം. ജലവൈദ്യുതി അധികമായി ഉപയോഗിക്കുന്ന മാസങ്ങളിൽ നിരക്ക് വർധന ഒഴിവാക്കാനാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കേരളത്തിൽ രണ്ട് ജില്ലകളിൽ കൂടി 5ജി എത്തുന്നു