1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kpcc will seek clarification from shashi Tharoor

മോദി സ്തുതി; ശശി തരൂരിനോട് കെ‌പി‌സി‌സി വിശദീകരണം തേടും

കേരളത്തിലെ നേതാക്കള്‍ നേരത്തെ തരൂരിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Shashi Tharoor
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ ശശി തരൂര്‍ എംപിയോട് കെപിസിസി വിശദീകരണം തേടും. കേരളത്തിലെ നേതാക്കള്‍ നേരത്തെ തരൂരിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
 
തരൂരിന്റെ വിശദീകരണത്തിന് ശേഷം ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കും. തരൂര്‍ പ്രസ്താവന തിരുത്താത്തതില്‍ രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
 
ശശി തരൂരിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.
അടുത്ത ലേഖനം
ആടിന് ഫ്രഞ്ചിൽ പറയുന്ന പേരെന്ത്?15കാരന്റെ ഉത്തരം-ക്രിസ്റ്റ്യാനോ റൊണാൾഡോ; ചിരിച്ച് സോഷ്യൽമീഡിയ