1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KPAC Rajendran passes away

കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

kpcc
kpcc
കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു. 75 വയസായിരുന്നു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഉള്‍പ്പെടെ കെപിഎസിയുടെ നിരവധി പ്രധാന നാടകങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സ്‌കൂള്‍ നാടകങ്ങളിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന രാജേന്ദ്രന്‍, കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളിലും അഭിനയിച്ചിട്ടുണ്ട്. 
 
കെപിഎസി നാടക സമിതിക്കൊപ്പം 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ച അദ്ദേഹം, സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയേറ്റേഴ്സ്, ഗീഥാ ആര്‍ട്സ് ക്ലബ്ബ് തുടങ്ങിയ ട്രൂപ്പുകളിലും തന്റെ അഭിനയപാടവം തെളിയിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ