1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode soldier was found death

കാശ്മീരിലേക്ക് സ്ഥലം മാറ്റം കിട്ടി; പിന്നാലെ കോഴിക്കോട് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

sanal
sanal
കാശ്മീരിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് പിന്നാലെ കോഴിക്കോട് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നിമുക്ക് സ്വദേശി എം പി സനല്‍കുമാര്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. ദീര്‍ഘകാലമായി അവധിയില്ലായിരുന്നു സനല്‍കുമാര്‍. പിന്നാലെയാണ് കാശ്മീരിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. 
 
ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു സനല്‍കുമാര്‍.
അടുത്ത ലേഖനം
റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്: അരുണ്‍ കുമാര്‍ ഒന്നാം പ്രതി