എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 23 നവം‌ബര്‍ 2024 (20:23 IST)
കോഴിക്കോട് : എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 3 പേർ പിടിയിലായി.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, നടുവട്ടം, ബേപ്പൂർ, നല്ലളം, മാത്തോട്ടം, ചക്കുംകടവ്, പന്തീരാങ്കാവ്, പെരുമണ്ണ എന്നീ ഒൻപത് കേന്ദ്രങ്ങളിൽ ഒരേ സമയത്തായിരുന്നു മിന്നൽ റെയ്ഡ്.

മണ്ണൂർ വളവിൽ നിന്ന് ഷാലു (33), നടുവട്ടത്തു നിന്ന് നൗഷാദ് (48), പെരിമണ്ണയിൽ നിന്ന് അമൽ പ്രകാശ് (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 12350 രൂപയും 3 മൊബൈൽ ഫോണുകളും എഴുത്തു കടലാസുകളും പിടിച്ചെടുത്തു.

നഗരത്തിലെ വിവിധ മേഖലകളിൽ വ്യാപകമായി ഒറ്റ നമ്പർ ലോട്ടറി വിൽപ്പന നടക്കുന്ന വിവരം അറിഞ്ഞ് ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ സിദ്ദിഖിൻ്റ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും അതത് സ്ഥലത്തെ പോലീസ് ഇൻസ്പക്ടർമാരും ചേർന്നാണ് റെയ്ഡ് നടത്തിയത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :