കോഴിക്കോട്|
jibin|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2014 (11:07 IST)
രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനെതിരെ ഗോവ ശക്തമായ നിലയിൽ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ 89 ഓവറിൽ 313ന് ആറ് എന്ന നിലയിലാണ് ഗോവ. 67 റണ്ണുമായി ദർശൻ മിശാലും എട്ട് റണ്ണുമായി അമിത് യാദവുമാണ് ക്രീസിൽ.
ഗോവൻ ക്യാപ്റ്റൻ സ്വപ്നിൽ അസ്‌നോദ്കറും അമോഗ് ദേശായിയും അവർക്ക് മികച്ച തുടക്കം നൽകിയത്. ഗോവൻ ക്യാപ്റ്റൻ സ്വപ്നിൽ 73 പന്തുകൾ നേരിട്ട 14 റണ്ണാണ് നേടിയത്. 114 പന്തിൽ 11 ബൗണ്ടറിയടക്കം 75 റൺസെടുത്ത അമോഗ് ഗോവയ്ക്കായി മികച്ച പിന്തുണയാണ് നല്‍കിയത്.
തുടര്‍ന്ന് വിക്കറ്റുകള്‍ കൊഴിഞ്ഞെങ്കിലും ദർശൻ മിഷാലും സൗരഭ് ബണ്ടേദ്കറും മികച്ച കൂട്ട്‌കെട്ടിലൂടെ ഗോവയുടെ സ്‌കോറുയർത്തി. സ്‌കോർ 168ൽ ഒത്തുചേർന്ന ഇവർ 276ലാണ് പിരിഞ്ഞത്. ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ഗോവയെ ബാറ്റിംഗിന് അയച്ചെങ്കിലും തുടക്കത്തിലെ മെല്ല പോക്കിനു ശേഷം ഗോവ വന്‍ തിരിച്ച് വര്‍വ് നടത്തുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.