കോഴിക്കോട് ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പത്ത് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (09:15 IST)
ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് പത്ത് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു. വയനാട് റോഡില്‍ ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള ഷോറൂമിലാണ് സംഭവം നടന്നത്. ബുധനാഴ്ച രണ്ടു മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന 10 സ്‌കൂട്ടറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. 2 ലക്ഷം രൂപ വരുന്ന അഞ്ചു സ്‌കൂട്ടറുകളും 75,000 രൂപ വിലവരുന്ന അഞ്ചു സ്‌കൂട്ടറുകളുമാണ് കത്തി നശിച്ചത്.

14 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി അഗ്നിശമന സേന പറഞ്ഞു. സര്‍വീസിനായി കൊണ്ടുവന്ന സ്‌കൂട്ടറില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയും അടുത്ത നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് തീ പടരുകയുമായിരുന്നു. 12 വണ്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണം ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :