തിരുവനന്തപുരത്ത് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി 40 പവന്‍ കവര്‍ന്ന് റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച മൂന്നുപേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 ഓഗസ്റ്റ് 2022 (09:10 IST)
തിരുവനന്തപുരത്ത് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി 40 പവന്‍ കവര്‍ന്ന് റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച മൂന്നുപേര്‍ പിടിയില്‍. അമ്പലപ്പുഴ കോമളപുരം സ്വദേശി ഹല്‍ഷാദ്, തമിഴ്‌നാട് നീലഗിരി സ്വദേശി ബജീഷ്, കോമളപുരം സ്വദേശി രമേശ് എന്നിവരാണ് പിടിയിലായത്. പ്രതികളെ ആലപ്പുഴ ഭാഗത്തുനിന്നാണ് പോലീസ് പിടികൂടിയത്. പ്രതികളെ നരുവാമൂട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 8 ആയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 29നാണ് സംഭവം നടന്നത് സ്വദേശിനി പത്മാവതിയെയാണ് സംഘം സൈലോ കാറില്‍ തട്ടിക്കൊണ്ടു പോയശേഷം നാല്‍പതോളം പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് ഇവരെ ഉപേക്ഷിച്ചത്. റബ്ബര്‍ തോട്ടത്തിലാണ് ഇവരെ ഉപേക്ഷിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :