കാർ തടഞ്ഞു 68 ലക്ഷം തട്ടിയ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (18:25 IST)
കോഴിക്കോട്: മഹാരാഷ്ട്രാ സ്വദേശിയുടെ കാർ വയനാട് ചുരത്തിൽ വച്ചു തടഞ്ഞു നിർത്തി 68 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തോമസ് (40), പുല്ലൂറ്റ് സ്വദേശി ഷാമോൻ (23) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെ എട്ടു മണിയോടെയാണ് ചുരത്തിലെ ഒമ്പതാം വളവിനടുത്ത് വച്ച് രണ്ടു കാറുകളിലായി വന്ന സംഘം മഹാരാഷ്ട്രാ സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തത്. മൈസൂരുവിൽ നിന്ന് കൊട്ടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മഡ്ക്കരി എന്ന 27 കാരന്റെ പണമാണ് തട്ടിയെടുത്തത്.


സിസി.ടി.വി ദൃശ്യങ്ങളിൽ നിന്നുള്ള വിവരം വച്ചാണ് പോലീസ് ഇരുവരെയും പിടികൂടിയത്. കൂട്ട് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കുഴൽപ്പണ കവർച്ചാ സംഘത്തിൽ പെട്ടവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് ഷാമോൻ. കവർച്ചയ്ക്കായി ഇവർ ഉപയോഗിച്ച ഒരു കാറും പോലീസ് പിടികൂടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :