1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പട്ടാമ്പിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Palakkad
പട്ടാമ്പിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വള്ളൂര്‍ സ്വദേശികളായ 12 വയസ്സുകാരന്‍ അശ്വിന്‍, 13 വയസ്സുകാരനായ അഭിജിത്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3 മണിയോടെയാണ് സംഭവം നടന്നത്. വള്ളൂരിലെ മേലേക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
 
പത്തിലേറെ കുട്ടികളാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടെ രണ്ടുപേരും കുളത്തിലെ ചെളിയില്‍ അകപ്പെടുകയായിരുന്നു.
അടുത്ത ലേഖനം
വ്യാജമദ്യ ദുരന്തത്തില്‍ തമിഴ്‌നാട്ടില്‍ പത്ത് പേര്‍ മരിച്ചു