1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi local News

കൊച്ചിയില്‍ വന്‍ ലഹരിവേട്ട: പിടിച്ചെടുത്തത് 12000 കോടി രൂപയിലേറെ വിലമതിക്കുന്ന ലഹരിമരുന്ന്

Kochi
കൊച്ചിയില്‍ വന്‍ ലഹരിവേട്ട. പിടിച്ചെടുത്തത് 12000 കോടി രൂപയിലേറെ വിലമതിക്കുന്ന ലഹരിമരുന്നാണ്. നര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ -നാവിക സേന സംയുക്ത പരിശോധനയിലാണ് ലഹരി പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാഷിഷ് ഓയില്‍ തുടങ്ങിയവയാണ് പിടികൂടിയത്. ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിത്.
അടുത്ത ലേഖനം
ദമ്പതികൾ തീവണ്ടി തട്ടി മരിച്ചു : ആത്മഹത്യ എന്ന് നിഗമനം