യാത്രക്കാരെ കുത്തിനിറച്ച് സവാരി നടത്തിയ രണ്ട് ഉല്ലാസ ബോട്ടുകള്‍ കൊച്ചിയില്‍ പൊലീസ് പിടികൂടി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 മെയ് 2023 (10:03 IST)
യാത്രക്കാരെ കുത്തിനിറച്ച് സവാരി നടത്തിയ രണ്ട് ഉല്ലാസ ബോട്ടുകള്‍ കൊച്ചിയില്‍ പൊലീസ് പിടികൂടി. മറൈന്‍ ഡ്രൈവില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടിയിലായത്. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. 13 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ കയറിയത് 36പേരാണ്. പിടിയിലായ ബോട്ടുകളുടെ സ്രാങ്കുമാരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവരുടെ ലൈസന്‍സ് റദ്ദാക്കും.

ബോട്ട് സര്‍വീസ് നടത്തുന്ന ഇടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി അനുവദനീയമായതില്‍ അധികം ആളുകളെ ബോട്ടില്‍ കയറ്റരുതെന്ന് ബോട്ടുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും നിയമലംഘനം തുടരുകയായിരുന്നു ബോട്ടുടമകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :