തൃശ്ശൂരില്‍ രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (09:00 IST)
തൃശ്ശൂരില്‍ രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്ക്. തെക്കേപ്പുറം സ്വദേശികളായ ജഗന്‍, വിജയ്, ദാസന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കയാണ് രണ്ടര വയസ്സുകാരനെ നായ കടിച്ചത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ കുന്നംകുളത്ത് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :