അനുബന്ധ വാര്‍ത്തകള്‍
- ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് സംസ്ഥാനത്തോട് കേന്ദ്രം നിര്‍ദ്ദേശിച്ചു
- വൈദ്യുതി ബില്ലിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് : 24000 രൂപ നഷ്ടപ്പെട്ടു
- സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10ന് ശേഷം: ഭക്ഷ്യമന്ത്രി
- ഓണത്തിന് 14 ഇനങ്ങളുള്ള ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി
- ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതൽ, സെപ്റ്റംബർ 3 മുതൽ ഓണാവധി
ഓണത്തിന് കാല് ലക്ഷം വീടുകളില്‍ സൗരോര്‍ജമെത്തിക്കാനൊരുങ്ങി കെഎസ്ഇബി
ഈ ഓണത്തിന് സംസ്ഥാനത്തെ കാല് ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജമെത്തിക്കാന്‍ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വീടുകളില്‍ത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കെ.എസ്.ഇ.ബി. പ്രത്യേക പ്രചാരണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ അറിയിപ്പുകളും കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫിസുകള്‍ വഴി രജിസ്ട്രേഷന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളവര്ക്ക് ഇ കിരണ്‍ പോര്‍ട്ടല്‍ വഴി സ്വയം രജിസ്ട്രേഷന് നടത്താം.
പദ്ധതി വഴി 2023 മാര്‍ച്ചിനകം 200 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുകയാണു കെ.എസ്.ഇ.ബിയുടെ ലക്ഷ്യം. സെപ്റ്റംബര്‍ ആദ്യ വാരത്തിനുള്ളില്‍ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുന്നതിനാണു പ്രത്യേക കാമ്പയിന് നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി, അനെര്‍ട്ട് എന്നിവയെയാണ് സംസ്ഥാനത്ത് സൗര പദ്ധതി നടപ്പാക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. രണ്ടു ഏജന്‍സികളിലൂടെയും ഇതുവരെ 14,000 വീടുകളില്‍ പദ്ധതി നടപ്പാക്കി. 40 മെഗാവാട്ട് വൈദ്യുതിയാണ് ഇതുവഴി ഉത്പാദിപ്പിക്കാനാവുക.