കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 ഫെബ്രുവരി 2022 (17:12 IST)
കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര താഴെ അങ്ങാടി വലിയവളപ്പ് സ്വദേശി ഹാരിസ് ആണ് മരിച്ചത്. 36 വയസായിരുന്നു. ഹാരിസ് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഹാരിസിനൊപ്പമുണ്ടായിരുന്ന നാദാപുരം സ്വദേശി ഉബൈദിന് സാരമായി പരിക്കേറ്റു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :