തന്നെ പരിശീലിപ്പിച്ചത് പാക് സൈന്യവും ലഷ്‌കറുമെന്ന് പിടിയിലായ ഭീകരന്‍; വീഡിയോ പുറത്തുവിട്ട് സൈന്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (18:52 IST)
തന്നെ പരിശീലിപ്പിച്ചത് പാക് സൈന്യവും ലഷ്‌കറുമെന്ന് പിടിയിലായ ഭീകരന്‍. തിങ്കളാഴ്ച ഉറി സെക്ടറില്‍ നുഴഞ്ഞുകയറുന്നതിനിടെ സൈന്യത്തിനുമുന്നില്‍ കീഴടങ്ങിയ അലി ബാബര്‍ പത്ര എന്ന ഭീകരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 19കാരനായ അലി സൈനിക ക്യാമ്പില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തനിക്ക് ഇതിലൂടെ ഇരുപതിനായിരം രൂപ ലഭിച്ചതായും അലി പറഞ്ഞു. ദൗത്യം പൂര്‍ത്തിയായാല്‍ മുപ്പതിനായിരം കൂടി നല്‍കാമെന്നും പറഞ്ഞിട്ടുള്ളതായും ഇയാള്‍ വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :