മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണം: ജയില്‍ തടവുകാരുടെ വേഷം മാറ്റുന്നു

ശ്രീനു എസ്| Last Modified ബുധന്‍, 13 ജനുവരി 2021 (10:40 IST)
ജയിലുകളില്‍ മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണം വര്‍ധിക്കുന്നതിനാല്‍ ജയില്‍ തടവുകാരുടെ വേഷം മാറ്റാന്‍ തീരുമാനം. പുരുഷന്‍മാര്‍ക്ക് ബര്‍മുഡയും ടീ ഷര്‍ട്ടും സ്ത്രീകള്‍ക്ക് ചുരിദാറും നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ്ജയില്‍ തടവുകാരന്‍ തൂങ്ങിമരിച്ച സാഹചര്യത്തിലാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് തടവുകാരുടെ വേഷത്തില്‍ മാറ്റം വേണമെന്ന ആശയം മുന്നോട്ടുവച്ചത്.

തുടക്കത്തില്‍ കോഴിക്കോട് ജയിലിലെ 200പുരുഷ തടവുകാര്‍ക്കും 15സ്ത്രീതടവുകാര്‍ക്കുമായിരിക്കും പുതിയ വസ്ത്രം നല്‍കുന്നത്. ഒരാള്‍ക്ക് രണ്ടുജോഡി വസ്ത്രമായിരിക്കും നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :