ടെസ്‌ല ഇന്ത്യയിൽ: ബെംഗളുരുവിൽ കമ്പനി രജിസ്റ്റർ ചെയ്തു, ആദ്യ വാഹനം ഉടൻ എത്തിയേക്കും

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 13 ജനുവരി 2021 (10:29 IST)
ഇന്ത്യൻ ഇലക്ട്രോണിക് വാഹന വിപണിയിൽ ശക്തമായ സാനിധ്യാമാകുന്നതിന്റെ ഭാഗമായി അമേരിക്കൻ ഇലക്ട്രിക് സൂപ്പർകാർ നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്തു. ബെംഗളുരുവിലാണ് കമ്പനിയും, ഓഫീസും രജിസ്റ്റർ ചെയ്തിയ്ക്കുന്നത്. അധികം വൈകാതെ തന്നെ ടെസ്‌ല ഇന്ത്യയിൽ വാഹന നിർമ്മാണ പ്ലാന്റ് ആരംഭിച്ചേയ്ക്കും. ടെസ്‌ലയുടെ സീനിയര്‍ ഡയറക്ടര്‍ ഡേവിഡ് ജോണ്‍ ഫെയ്ന്‍സ്‌റ്റൈന്‍, ചീഫ് അക്കൗണ്ടിംഗ് ഓഫീസര്‍ വൈഭവ് തനേജ, വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്‌ലയുടെ ഇന്ത്യയിലെ ഡയറക്ടർമാർ. 2021ൽ ടെസ്‌ല ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് നേരത്തെ ഇലോൺ മസ്ക് വ്യക്തമാക്കിയിരുന്നു. ടെസ്‌ലയുടെ മോഡല്‍ 3 സെഡാനായിരിയ്ക്കും ആദ്യം ഇന്ത്യൻ വിപണീയിൽ എത്തുക. നിർമ്മാണ യൂണിറ്റ് ആരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാട, മഹാരാഷ്ട്ര തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമായി ടെസ്‌ല ചർച്ച നടത്തിവരികയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :