1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local news

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അവസാനത്തെ വ്യക്തിയും ആശുപത്രി വിട്ടു

Kozhikode
കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അവസാനത്തെ വ്യക്തിയും ആശുപത്രി വിട്ടു. വയനാട് ബത്തേരി ചീരാല്‍ സ്വദേശി നൗഫലാണ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. 70 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇദ്ദേഹം ആശുപത്രി വിടുന്നത്. കരിപ്പൂരിലുണ്ടായ വിമാന അപകടത്തില്‍ 21പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടത്.
 
അതീവ ഗുരുതരാവസ്ഥയിലായിരുന്നു നൗഫലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയിലായിരുന്നു ചികിത്സ. ആശുപത്രിക്ക് അടുത്ത് എയര്‍ ഇന്ത്യ തന്നെ തയ്യാറാക്കിയ വീട്ടില്‍ നിന്നാണ് ഇനി നൗഫലിന്റെ തുടര്‍ചികിത്സ നടക്കുക. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കൂടുതൽ ഇളവുകൾ ഇല്ല, അൺലോക്ക് 5 നവംബർ 30 വരെ നീട്ടി