1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain kerala news

തുലാവര്‍ഷം നാളെ മുതല്‍ ആരംഭിക്കാന്‍ സാധ്യത; തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain
തുലാവര്‍ഷം നാളെ മുതല്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കന്‍ജില്ലകളില്‍ വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.
 
ഇന്ന് മലയോരപ്രദേശങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പറയുന്നത്. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കേരളത്തിൽ സിബിഐ‌യെ വിലക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം