പ്ലസ്‌ടുവിന് ലീഗ്‌ നേതാക്കള്‍ കോഴ ആവശ്യപ്പെട്ടു: കോഴിക്കോട്‌ എംജെ സ്‌കൂള്‍

  പ്ലസ്‌ടു , എംജെ സ്‌കൂള്‍ , എംഇഎസ്‌ പ്രസിഡന്റ്‌ ഫസല്‍ ഗഫൂര്‍, കോഴിക്കോട്‌
കോഴിക്കോട്‌| jibin| Last Updated: തിങ്കള്‍, 28 ജൂലൈ 2014 (11:36 IST)
സംസ്ഥാനത്ത് അനുവദിച്ച പ്ലസ്‌ടു സ്കൂള്‍ ഇടപാടില്‍ വീണ്ടും കോഴ ആരോപണമുയര്‍ന്നു. പ്ലസ്‌ടു അനുവദിക്കാനായി ലീഗ്‌ പ്രദേശിക നേതൃത്വം കോഴ ആവശ്യപ്പെട്ടുവെന്ന്‌ കോഴിക്കോട്‌ എംജെ സ്‌കൂള്‍ സെക്രട്ടറി പോക്കറാണ്‌ ആരോപണം ഉന്നയിച്ചത്‌.


എന്നാല്‍ സ്കൂള്‍ ലീഗ്‌ പ്രദേശിക നേതൃത്വം ആവശ്യപ്പെട്ട കോഴ നല്‍കാത്തതിനാല്‍ സ്‌കൂളിന്‌ അര്‍ഹതപ്പെട്ട അധിക ബാച്ച്‌ അനുവദിച്ചില്ലെന്ന്‌ പോക്കര്‍ വ്യക്തമാക്കി.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ കോഴിക്കോട്‌ ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ ജയിച്ച സ്കൂളാണ് കോഴിക്കോട്‌ എംജെ സ്‌കൂള്‍. 894 വിദ്യാര്‍ത്ഥികളാണ്‌ ഈ സ്‌കൂളില്‍ നിന്ന്‌ പ്ലസ്‌ടു പാസായത്‌.

സ്‌കൂളില്‍ നിലവില്‍ 4 പ്ലസ്‌ടു ബാച്ചുകളാണ്‌ ഉള്ളത്‌. സ്‌കൂള്‍ സെക്രട്ടറി പോക്കറുടെ ആരോപണം വെളിച്ചത്തു വന്നതോടെ വിദ്യാഭ്യാസ വകുപ്പ് വീണ്ടും സംശയത്തിന്റെ നിഴലിലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :