കോട്ടയത്ത് പതിനാറു വയസുകാരിയെ പീഡിപ്പിച്ചു: ഇടനിലക്കാരിയും സഹായിയും അറസ്റ്റില്‍

കോട്ടയം:| Last Updated: തിങ്കള്‍, 28 ജൂലൈ 2014 (10:00 IST)
16 വയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കിയ പെണ്‍ വാണിഭ സംഘം പൊലീസ് പിടിയില്‍. ഇടനിലക്കാരിയായ കാണക്കാരി സ്വദേശിനി ശരണ്യയും ഇവരുടെ സഹായി സോമനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതിരമ്പുഴയില്‍ മുത്തശിയ്‌ക്കൊപ്പം താമസിച്ചുവരികയായിരുന്ന പെണ്‍കുട്ടിയാ‍ണ് ശരണ്യയുടെ വലയില്‍ പെട്ടത്.പെണ്‍കുട്ടിയെ ശനിയാഴ്ച മുതല്‍ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുത്തശി ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ തനിക്ക് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സംശയമുണ്ടെന്ന് മനസ്സിലാക്കിയ ശരണ്യ പെണ്‍കുട്ടിയെ ഞായറാഴ്ച കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.

അലഞ്ഞുതിരിഞ്ഞു നടക്കുന്നതുകണ്ട പെണ്‍കുട്ടിയെ കൂട്ടികൊണ്ടുവന്നതാണെന്ന
ശരണ്യയുടെ മൊഴിയില്‍
സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ശനിയാഴ്ച ഏറ്റുമാനൂരിലെ ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടില്‍ വച്ച് തനിക്ക് മയക്കുമരുന്നു കലര്‍ത്തിയ ജ്യൂസ് നല്‍കിയെന്നും തുടര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്നും
പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി ഇതിന് മുമ്പും ശരണ്യതന്നെ പല സ്ഥലങ്ങളില്‍ വച്ചു പലര്‍ക്കായി കാഴ്ചവച്ചതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

































ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :