1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kozhikode

കുതിരവട്ടം: രോഗിയെ അന്തേവാസി കഴുത്ത് ഞെരിച്ചു കൊന്നു

കോഴിക്കോട്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ അന്തേവാസി കഴുത്ത് ഞെരിച്ചു കൊന്നു. നിലന്പൂര്‍ മന്പാട് സ്വദേശി സിദ്ദിഖാണ്(46)​ മരിച്ചത്. സെല്ലില്‍ കൂടെയുണ്ടായിരുന്ന ജിയോ സക്കറിയയാണ് മരിച്ചത്.

ബന്ധുക്കള്‍ ഉപേക്ഷിച്ച സിദ്ദിഖിനെ  കോടതി നിര്‍ദ്ദേശപ്രകാരം ഈ മാസം 17നാണ് കുതിരവട്ടത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിദ്ദിഖും ജിയോ സക്കറിയയും മറ്റൊരു തടവുകാരനെയും ഒരേ സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്. ഇന്ന് രാവിലെ അക്രമാസക്തനായ സിദ്ദിഖ് ജിയോയെ മുണ്ട് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കുകയായിരുന്നു.
About Writer
jibin