വിദ്യാർത്ഥി സഹപാഠികൾക്ക് മുന്നിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (17:30 IST)
വിഴിഞ്ഞം: ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിയായ 21 കാരൻ സഹപാഠികൾക്ക് മുന്നിൽ മുങ്ങിമരിച്ചു. കോവളം സമുദ്ര ബീച്ചിൽ കുളിക്കാനിറങ്ങിയ കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് ഷെഹീൻ മൻസിലിൽ എൻ.എച്ച്.ഷാജിയുടെയും ഷക്കീലയുടെയും മകൻ ഷെഹീൻ ഷാ ആണ് മുങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. നാലംഗ സംഘം കടലിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികളായ പവൻ, ആദിത്യ കമ്മത്ത്, നാജ് ജവാദ് എന്നിവരുടെ കണ്മുന്നിലായിരുന്നു ഇയാൾ തിരയിൽപെട്ടതും മുങ്ങിമരിച്ചതും. ഷെഹീൻ ഷാ മാത്രമായിരുന്നു കുളിക്കാനിറങ്ങിയത്. മറ്റു മൂവരും കരയിൽ ഇരിക്കുകയായിരുന്നു.

കോവളത്തെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിലെ മൂന്നാം വര്ഷം വിദ്യാർത്ഥിയായിരുന്നു മരിച്ച ഷെഹീൻ ഷാ. സഹപാഠികളുടെ നിലവിളി കേട്ട് എത്തിയ വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ ബോട്ടിലാണ് ഷെഹിൻ ഷായെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :