കൊട്ടിയൂർ പീഡനക്കേസിൽ കൂട്ട കൂറുമാറ്റം; പെൺകുട്ടിയുടെ പിതാവും മൊഴിമാറ്റി

Sumeesh| Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (18:22 IST)
കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിൽ പെൺകുട്ടിക്കും അമ്മക്കും പിന്നാലെ പെൺകുട്ടിയുടെ പിതാവും മൊഴിമാറ്റി. രേഖകളിൽ കാണിച്ചതല്ല കുട്ടിയുടെ യഥാർത്ഥ പ്രായം എന്ന് പെൺകുട്ടിയുടെ പിതാവ് കോടതിയിൽ വ്യക്തമാക്കി.

ഉഭയസമ്മതത്തോടെയുള്ള ബന്ധമാണ് നടന്നത് എന്നും. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നു എന്നും കഴിഞ്ഞ ദിവസം പെൺകുട്ടി കോടതിയിൽ മൊഴിമാറ്റിയിരുന്നു. പ്രോസിക്യൂഷൻ ഹാജരക്കിയ തന്റെ ജനന തീയതി തെറ്റാണെന്നും പെൺകുട്ടി കോടതിയെ ബോധ്യപ്പെടുത്തി.

1997ലാണ് പെൺകുട്ടി ജനിച്ചത്. എന്നാൽ രേഖകളിൽ ഇത് 1999 ആണ് എന്നാണ് പെൺകുട്ടിയുടെ അമ്മ കോടതിയിൽ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനക്ക് തയ്യാറാണെന്നും പെൺകുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :