യുവതിയെ പീഡിപ്പിച്ച കേസ്; മുൻകൂർ ജാമ്യം തേടി വൈദികൻ സുപ്രീംകോടതിയിൽ

യുവതിയെ പീഡിപ്പിച്ച കേസ്; മുൻകൂർ ജാമ്യം തേടി വൈദികൻ സുപ്രീംകോടതിയിൽ

Rijisha M.| Last Modified ശനി, 14 ജൂലൈ 2018 (14:48 IST)
കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ വൈദികൻ സുപ്രീംകോടതിയെ സമീപിച്ചു. ഫാ. ഏബ്രഹാം വർഗീസാണു കോടതിയിലെത്തിയത്.

മുന്‍കൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ രണ്ടും മൂന്നും പ്രതികളായ വൈദികരെ പൊലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ പോൾ എന്നിവരാണു പൊലീസിന്റെ പിടിയിലുള്ളത്.

മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. അഞ്ച് വൈദികര്‍ക്കെതിരെയാണു വീട്ടമ്മയുടെ ഭര്‍ത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :