സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 28 മെയ് 2024 (09:19 IST)
വളര്‍ത്തുനായയുടെ നഖം തട്ടി മുറിവേറ്റിട്ട് ചികിത്സ തേടിതെ ഡോക്ടര്‍ മരിച്ചു. കുമരംപുത്തൂര്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ ഉസ്മാന്റെ ഭാര്യ ഹോമിയോ ഡോക്ടര്‍ റംലത്താണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ചത്. 42വയസായിരുന്നു. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വളര്‍ത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തു. ഞായറാഴ്ചയാണ് റംലത്തിനെ പേവിഷ ബാധമൂലമുള്ള അസ്വസ്ഥതയെത്തുടര്‍ന്ന് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രികളിലും കോട്ടത്തറ ആശുപത്രിയിലും എത്തിച്ചത്.
എന്നാല്‍ നില മോശമായതോടെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ നിരീക്ഷണത്തിലായിരിക്കെ റംലത്തും ഭര്‍ത്താവ് ഉസ്മാനും തിങ്കളാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ രാവിലെ വീട്ടിലെത്തിയശേഷം വീണ്ടും അസ്വസ്ഥതയുണ്ടായി. പിന്നീട് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.