അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചു; കഴിഞ്ഞവര്‍ഷത്തെ റെക്കോഡ് മറികടന്നു
- വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; വൈകുന്നേരം 6 മണിക്കും 11 മണിക്കുമിടയിലുള്ള ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
- 40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
- വൈദ്യുതി മുടങ്ങുമെന്ന സന്ദേശം ഫോണില്‍ വന്നാല്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ? അപകടം !
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി, വർധന പ്രാബല്യത്തിൽ
കുടിശിക : പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസൂരി കെ.എസ്.ഇ.ബി
കോട്ടയം : വൈദ്യുതി കുടിശിക വരുത്തിയ പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസൂരി സംസ്ഥാന സർക്കാർ വൈദ്യുതി ബോർഡ്. കോട്ടയം നാട്ടകത്തുള്ള ട്രാവൻകൂർ സിമന്റിലെ വൈദ്യുതി കണക്ഷനാണ് ബോർഡ് കട്ട് ചെയ്തത്.
നിലവിൽ ട്രാവൻകൂർ സിമന്റിന്റെ കുടിശിക രണ്ടു കോടി രൂപയായി ഉയർന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതുമായി മുന്നോട്ടു പോകാനാവില്ല എന്നതിനാലാണ് കണക്ഷൻ വിച്ഛേദിച്ചത്.
നിലവിലെ സാഹചര്യത്തിൽ വൈദ്യുതി ഉപയോഗവും കൂടിയിട്ടുണ്ട്. ഇതിനൊപ്പം ചിലവും വർധിച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ വൈദ്യുതി ബോർഡിനെ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളാണോ എന്ന് മുഖം നോക്കാതെ നടപടി എടുക്കാൻ പ്രേരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.