സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന, ജാവഡേക്കറെ ഡൽഹിയിലെത്തി കണ്ടു

Javadekar
അഭിറാം മനോഹർ| Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (17:38 IST)
Javadekar
സിപിഎമ്മിന്റെ ദേവികുളത്തെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഡല്‍ഹിയിലെത്തിയാണ് രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഒരു മണിക്കൂറോളം ഇരുവരും ഒന്നിച്ച് ചര്‍ച്ച നടത്തി.

എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ രാജേന്ദ്രനെ കണ്ടതിന് പിന്നാലെയായിരുന്നു അഭ്യൂഹങ്ങള്‍. പിന്നാലെ രാജേന്ദ്രനെ അനുനയിപ്പിക്കാനായി സിപിഎം നേതാക്കള്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എല്‍ഡിഎല്‍ കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പങ്കെടുക്കുകയും സിപിഎമ്മിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം തികച്ചും നാടകീയമായാണ് അദ്ദേഹം ബുധനാഴ്ച ഡല്‍ഹിയിലെത്തിയതും ബിജെപി നേതാക്കളെ കണ്ടതും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :